ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ അഡ്വ. സി. ജെ. രാജേഷ് കുമാർ മികച്ച പൊതു പ്രവർത്തനത്തിനുള്ള പുരസ്‌കാരവും വക്കം പ്രബോധിനി യൂ. പി. എസ് ലെ അധ്യാപികയും മുൻ ബി. ആർ. സി. ട്രെയിനറുമായ അജിത ടീച്ചർ ജീവകാരുണ്യ സാമൂഹ്യ സേവന മേഖലകളിലെ സജീവ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരവും മുൻ എം. പി. പന്ന്യൻ രവീന്ദ്രനിൽ നിന്നും സ്വീകരിച്ചു.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ നന്ദാവനം കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ വൈകുന്നേരം നാല് മണിക്ക് ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാം കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതം പറഞ്ഞു.
മുൻ എം. പി. പന്ന്യൻ രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് എസ്. പി.മുഹമ്മദ് ഷാഫി ഉപഹാര സമർപ്പണം നിർവഹിച്ചു. കവി കാര്യവട്ടം ശ്രീകുമാർ, സി. ജി. എൽ. എസ്. ഡയറക്ടർ റോബർട്ട് സാം എന്നിവർ ആശംസകൾ അർപ്പിച്ചു. ദേശീയ അദ്ധ്യാപകഅവാർഡ് ജേതാവ് ജോസ്. ഡി. സുജീവ്നെ ചടങ്ങിൽ ആദരിച്ചു. മലയാളസാഹിതീ പുരസ്‌കാരവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിദ്യാഭ്യാസ പൊതു പ്രവർത്തന സാഹിത്യ സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ വ്യക്തിത്വങ്ങളെയാണ് അവാർഡിനായി പരിഗണിച്ചത്.
















