ഇസ്ലാമാബാദ്: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് ഇയാൾ. പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്രവാദ ഗ്രൂപ്പായ ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ് ഇയാൾ. പത്താൻകോട്ട് ആക്രമണത്തിന് പിന്നാലെ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. 1999ൽ -ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോയപ്പോൾ ഭീകരര്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്. പഞ്ചാബിലെ പത്താൻകോട്ട് സൈനിക കേന്ദ്രത്തിൽ 2016 ൽ നടന്ന ഭീകരാക്രമണത്തിൽ സിവിലിയൻ അടക്കം എട്ട് പേർക്കാണ് ജീവൻ നഷ്ടമായത്.




















