ജലസംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് എൻ എസ് എസ് യൂണിറ്റ്

Oct 31, 2023

seena

വൊക്കേഷണൽ ഹയർ സെക്കന്ററി എഡ്യൂക്കേഷൻ തദ്ദേശ സ്വയം ഭരണ വകുപ്പ് അമൃത് മിഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന ജലസംരക്ഷണ ബോധവത്കരണ പരിപാടി ഞെക്കാട് സ്കൂളിലെ വി എച് എസ് ഇ എൻ എസ് എസ് യൂണിറ്റ് വോളന്റിയർമാർ വർക്കല ഗവ: മോഡൽ സ്കൂളിൽ സംഘടിപ്പിച്ചു.

വർക്കല മുനിസിപൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ അഡ്വക്കേറ്റ് ബി എസ് ജോസ്, ഹെഡ് മിസ്ട്രെസ് ബിനു തങ്കച്ചി ബി പി , ഞെക്കാട് സ്കൂൾ പി ടി എ പ്രസിഡന്റ്‌ കെ ഷാജികുമാർ, പ്രിൻസിപ്പൽ താജുദീൻ, എൻ എസ് എസ് പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ ഡോ. വി എസ് സന്തോഷ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റീത്ത ജി സ്വാഗതവും ഞെക്കാട് സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ കെ എസ് വികാസ് നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...