നവകേരള സൃഷ്ടിക്ക് മാലിന്യമുക്ത കിളിമാനൂർ ഗ്രാമപഞ്ചായത്ത്

Nov 2, 2023

seena

കിളിമാനൂർ ഗ്രാമപഞ്ചായത്ത് കേരളപ്പിറവി ദിനത്തിൽ മാലിന്യമുക്ത ഹരിത സമൃദ്ധി വാർഡ് പ്രഖ്യാപനം നടത്തി. 100% വാതിൽപ്പടി സേവനത്തിലൂടെയും വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി രജിസ്റ്റർ ചെയ്ത മുഴുവൻ വ്യക്തികൾക്കും പച്ചക്കറി വിത്തുകളും തൈകളും നൽകി കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നടത്തിയും പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ആയാണ് മാലിന്യമുക്ത ഹരിത സമൃദ്ധി വാർഡുകളുടെ പ്രഖ്യാപനം നടത്തിയത്.

പുതിയകാവ് ജംഗ്ഷനിൽ വച്ച് നടന്ന പ്രഖ്യാപന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടാറ മോഹനൻ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് ടിആർ മനോജ് ഉദ്ഘാടനവും സെക്രട്ടറി സബീന എൻ സ്വാഗതവും പോലീസ് ഇൻസ്പെക്ടർ ബിജേഷ് ബി നായർ ബോധവൽക്കരണ നോട്ടീസിന്റെ പ്രകാശനവും ഹരിത കേരള മിഷൻ ആർ പി പ്രവീൺ പി റിപ്പോർട്ടും ശുചിത്വമിഷൻ ആർ പി ബിന്ദു തിലകൻ നന്ദിയും അറിയിച്ചു.

കണ്ണയംങ്കോട് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ലാലു എസ് അധ്യക്ഷത വഹിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ ആനന്ദ് ജി സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ ദീപക് ബി ബോധവൽക്കരണ നോട്ടീസിന്റെ പ്രകാശനവും കൃഷി ഓഫീസർ അനുചിത്ര വിത്തുകളുടെ വിതരണ ഉദ്ഘാടനവും ഗ്രാമസേവക അനുശ്രീ നന്ദിയും അറിയിച്ചു.

വൈസ് പ്രസിഡന്റ് കുമാരി ഗിരിജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയകാന്തൻ,ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, ബ്ലോക്ക് മെമ്പർ സജികുമാർ, വാർഡ് മെമ്പർമാർ, സി ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കലാപരിപാടികളോട് കൂടി നടന്ന ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങളെയും വാർഡ് മെമ്പറെയും സിഡിഎസ് പ്രതിനിധികൾആദരിച്ചു.

cake tower new
LATEST NEWS
‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന...