കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച സേന: മുഖ്യമന്ത്രി

Nov 2, 2023

seena

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പൊലീസിന്‍റെ വളർച്ച അത്ഭുതാവഹമാണ്. പൊലീസിൽ സമ്മാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായത്. കുറ്റാന്വേഷണത്തിൽ ആധുനിക രീതികൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതായും സൈബർ അന്വേഷണ മേഖലയിലെ മികവ് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹ്യ സേവനം നൽകുന്ന സേനയായി മാറി.

സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയുള്ള പ്രവർത്തനം ഇനിയും തുടരണം. വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാരിന്‍റെ നയം. 4552 വനിതകൾ പൊലീസിൽ ഉണ്ട്. ക‍ഴിഞ്ഞ ഏ‍ഴ് വര്‍ഷ കാലയളവില്‍ നിരവധി നിരവധി നിയമനങ്ങള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമായി കേരളം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് വർഗീയ സംഘർഷം ഇല്ലാത്ത ഏക സ്ഥാനം കേരളമാണ്. ഇതിൽ കേരള പൊലീസിന്‍റെ സേവനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

cake tower new
LATEST NEWS
രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

രമ്യയുടെ വാദം തെറ്റ്; ചിറയിൻകീഴിലെ കയ്യാങ്കളി കോൺഗ്രസിന് നാണക്കേടെന്ന് കെപിസിസി പ്രസിഡൻറ്

തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...