പത്താം ക്ലാസ് ജയിച്ചവർക്ക് നേവൽ ഷിപ്/എയർക്രാഫ്റ്റ് യാഡിൽ ജോലി; സ്ത്രീകൾക്കും അവസരമുണ്ട്!
അപേക്ഷിക്കാനുള്ള
അവസാന തീയതി: നവംബർ 11.
കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ
എയർക്രാഫ്റ്റ് യാഡിലുമായി 210 അപ്രന്റിസ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം
കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഒക്ടോബർ
14-20 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അവസരം. അപേക്ഷിക്കാനുള്ള
അവസാന തീയതി: നവംബർ 11.
ഒഴിവുള്ള ട്രേഡുകൾ: കാർപെന്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്
മെക്കാനിക്, ഫിറ്റർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി മെയിന്റനൻസ്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് , മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക്,റഫ്രിജറേഷൻ ആൻഡ് എസി, പെയിന്റർ (ജനറൽ), പ്ലംബർ, ഷീറ്റ് മെറ്റൽ വർക്കർ,
ടെയ്ലർ (ജനറൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), റിഗ്ഗർ, ഷിപ്പ്റൈറ്റ്
സ്റ്റീൽ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്,
ഇലക്ട്രീഷ്യൻ/ഇലക്ട്രീഷ്യൻ എയർക്രാഫ്റ്റ്, ഇലക്ട്രോണിക്സ്
മെക്കാനിക്/മെക്കാനിക് റഡാർ ആൻഡ് റേഡിയോ എയർക്രാഫ്റ്റ്, ഇൻസ്ട്രുമെന്റ്
മെക്കാനിക്/മെക്കാനിക് ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ്, പ്ലംബർ/ പൈപ് ഫിറ്റർ
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട
ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്സിവിടി). റിഗ്ഗർ ട്രേഡുക്കാർക്ക്: എട്ടാം
ക്ലാസ് ജയം.
∙പ്രായം: 14-21.
∙സ്റ്റൈപൻഡ്: ഒരു വർഷ ഐടിഐക്കാർക്ക് 7700, രണ്ടു വർഷ ഐടിഐക്കാർക്ക് 8050, ഫ്രഷർ റിഗ്ഗർ: 2500–5500.
അപേക്ഷകർ www.apprenticeshipindia.gov.in
ൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഒൗട്ടും ബന്ധപ്പെട്ട
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും
സ്പീഡ്/റജിസ്റ്റേഡ് തപാലിൽ അയയ്ക്കണം.

















