മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളിലെ അനധികൃത നിയമനങ്ങൾക്കും കെടുകാര്യസ്ഥതയ്ക്കും ക്രമകേടുകൾക്കും എതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഇന്ന് രാവിലെ 10.30 മണിക്ക് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും പ്രിൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് വഴിയിൽ തടഞ്ഞു. ദിനംപ്രതി ആയിരത്തിൽ പരം രോഗികളാണ് ചികിത്സക്കായി മെഡിക്കൽ കോളേജിലും എസ് എ ടിയിലും എത്തി ചേരുന്നത്. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നില്ല എന്നും മാർച്ച് ഉദ്ഘാടനം ചെയ്ത എം. എ.ലത്തീഫ് പറഞ്ഞു. ഒ.പി യിൽ അതിരാവിലെ വന്നു മണിക്കൂറുകൾ ക്യു നിന്നാൽ മാത്രമാണ് ഓ പി കാർഡും ടോക്കനും ലഭിക്കുന്നത്.
സി.ടി സ്കാനും , എം.ആർ.ഐ സ്കാനും എടുക്കുന്നതിന് കാലതാമസം നേരിടുന്നു,സര്‍ജറിക്കായി മെഡിക്കൽ കോളേജിൽ എത്തുന്നവർക് ദീർഘകാല ഡേറ്റുകൾ നൽകുന്നു. കിടപ്പ് രോഗികൾക് നൽകിയിരുന്ന ബ്രെഡും പാലും പുനസ്ഥാപിക്കണം, മരുന്ന് ക്ഷാമം പരിഹരിക്കണം, എസ് എ റ്റിയിൽ വിജിലൻസ് അനേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം. എസ് എ റ്റിയിലും മെഡിക്കൽ കോളേജിലും കിടപ്പ് രോഗികൾക് വേണ്ട വാർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തണ്ണം എന്ന് പ്രതികരണവേദി ചെയർമാൻ എം.ലത്തീഫ് ആവശ്യപ്പെട്ടു. അഷ്കർ നേമം , അജയരാജ് , ശ്രീചന്ദ് , ശരത് ഷൈലേഷൻ , സഞ്ജു എന്നിവർ പ്രസംഗിച്ചു. സൂരജ്, തൻസീർ ജന്മിമുക്, ഷാനി , ആബിദ്, റയാൻ, ഷജിന്‍ മാടൻവിള, നാസർ, രതീഷ്, സിയാം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

















