ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് വിഭാഗം ഓവർസീയർ ശ്രീജിത്തിനെ കരാറുകാരൻ മർദ്ദിച്ചു. സംഭവത്തിൽ ആറ്റിങ്ങൽ നഗരസഭയിലെ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. ആറ്റിങ്ങൽ ഗവ. ടൗൺ യു പി സ്കൂളിലെ പാചക പുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് ആക്രമണം.
പണിക്ക് ഉപയോഗിച്ചിരുന്ന കോൺക്ട്രീറ്റ് മിശ്രിതത്തിന്റെ പോരായ്മ ഓവർസിയർ ശ്രീജിത്ത് ചോദ്യം ചെയ്തതാണ് കരാറുകാരനെ പ്രകോപിപ്പിച്ചത്. കോൺക്രീറ്റ് മിക്സിനെ കുറിച്ചുള്ള തർക്കം രൂക്ഷമായതോടെ പണികൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പണികൾ താടയുകയായിരുന്നു. തുടർന്ന് കോൺട്രാക്ടർ അജിത് നഗരസഭാ പൊതു മരാമത്ത് ജീവനക്കാരനെ മർദ്ദിക്കുയായിരുന്നു. മർദ്ദനമേറ്റ ശ്രീജിത്ത് ആറ്റിങ്ങൽ വലിയ കുന്ന് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ പാജകപ്പുരയുടെ കോൺക്രീറ്റിനിടെ ജോലി തടയുകയും, തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷം മർദ്ദിക്കുകയായിരുന്നതായും കോൺട്രാക്ടർ അജിത് പറഞ്ഞു. അജിത് വർക്കല താലൂക്കാശുപത്രിയിലും ചികിത്സ തേടി.

















