ബിഎസ് 4, ബിഎസ് 6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷം പുക പരിശോധന നടത്തിയാല്‍ മതി; വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

Nov 30, 2023

seena

കൊച്ചി: ബിഎസ് 4, ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനുശേഷം പുക പരിശോധന നടത്തിയാല്‍ മതിയെന്നു ഹൈക്കോടതി. ഈ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനുശേഷം പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പിയുസി) സര്‍ട്ടിഫിക്കറ്റിനുള്ള പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി സ്വദേശി എസ് സദാനന്ദ നായിക്കാണ് ഹൈക്കോടതിയെ സമീപിച്ചത്. ബിഎസ് 4, ബിഎസ് 6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 6 മാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന നിര്‍ദേശം കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...