പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് 11കാരന്‍ മരിച്ചു

Dec 1, 2023

seena

കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഷോക്കേറ്റ് പതിനൊന്നുവയസുകാരന്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്നുമണിയോട ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും പേഴക്കാപ്പിള്ളിയിലെ ഒരു ജാതി തോട്ടത്തില്‍ നിന്ന് ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. അതിനിടെ നിലത്ത് വീണ് കിടക്കുന്ന കമ്പി കണ്ട് അതെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് വൈദ്യുതി കമ്പിയില്‍ നിന്ന് കുട്ടിയെ തട്ടിത്തെറിപ്പിച്ചത്.
ഉടന്‍ തന്നെ റാബുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....