ഐപിഎല്ലിന് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍; ടീമുകള്‍ക്ക് വേണ്ടത് 77 പേരെ; ലേലം ആവേശകരമാകും

Dec 2, 2023

seena

മുംബൈ: ഐപിഎല്‍ കളിക്കാന്‍ ആഗ്രഹിച്ച് നിരവധി താരങ്ങള്‍. 2024 സീസണിലേക്കുള്ള താര ലേലം ഈ മാസം 19ന് നടക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താര ലേലത്തിലേക്ക് രജിസ്റ്റര്‍ ചെയ്തത് 1166 താരങ്ങള്‍. ലോകകപ്പില്‍ തിളങ്ങിയ നിരവധി താരങ്ങളടക്കമുള്ളവര്‍ രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഫൈനലില്‍ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയ ഓസീസ് ഓപ്പണര്‍ . അതേസമയം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചര്‍ പേര് നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയം. 830 ഇന്ത്യന്‍ താരങ്ങള്‍, 336 വിദേശ താരങ്ങള്‍, 45 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ എന്നിവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 212 ക്യാപ്ഡ് താരങ്ങളും 909 അണ്‍ ക്യാപ്ഡ് താരങ്ങളുമുണ്ട്.

77 താരങ്ങളെയാണ് ടീമുകള്‍ക്ക് ആവശ്യമുള്ളത്. ഇതില്‍ 30 വിദേശ താരങ്ങള്‍ക്കായിരിക്കും അവസരം. ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാക്കൂര്‍, കേദാര്‍ ജാദവ്, ഹര്‍ഷല്‍ പട്ടേല്‍, വരുണ്‍ ആരോണ്‍, കെഎസ് ഭരത്, സിദ്ധാര്‍ഥ് കൗള്‍, ധവാല്‍ കുല്‍ക്കര്‍ണി, ശിവം മവി, ഷഹ്ബാസ് നദീം, കരുണ്‍ നായര്‍, മനിഷ് പാണ്ഡെ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സക്കറിയ, മന്‍ദീപ് സിങ്, ബരിന്ദര്‍ സ്രാന്‍, ജയദേവ് ഉനദ്കട്, ഹനുമ വിഹാരി, സന്ദീപ് വാര്യര്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

cake tower new
LATEST NEWS
ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

ലൈംഗിക അതിക്രമങ്ങളുടെ നഗ്നമായ ചിത്രീകരണം വേണ്ട; ലഹരി ഉപയോഗം മഹത്വവത്കരിക്കരുത്; സിനിമ സെന്‍സര്‍ മാനദണ്ഡം പുതുക്കി

ന്യൂഡല്‍ഹി: ലഹരി ഉപയോഗ രംഗങ്ങളില്‍ മുന്നറിയിപ്പ് നിര്‍ബന്ധിതമാക്കിയതടക്കം സിനിമ സെന്‍സര്‍...