ഭർത്താവ് പ്രണയകാലത്ത് പീഡനത്തിനിരയാക്കിയെന്ന് യുവതി; വെറുതെ വിട്ട് കോടതി

Dec 9, 2023

seena

കോഴിക്കോട്: വിവാഹത്തിന് മുൻപ് പ്രണയ ബന്ധത്തിലായിരുന്നപ്പോൾ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഭർത്താവിനെ വെറുതെവിട്ട് കോടതി. 18 വയസ് തികയുന്നതിന് മുൻപ് പീഡനത്തിന് ഇരയാക്കി എന്നാണ് ഭർത്താവിനെതിരെ യുവതി നൽകി പരാതി. പീഡനത്തിന് സഹായമൊരുക്കി എന്ന കുറ്റത്തിന് ഭർത്താവിന്റെ എട്ട് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിരുന്നു. ഇവരേയും വെറുതെ വിട്ടു.

18 വയസ് ആകുന്നതിന്നു മുമ്പ് സുഹൃത്തിന്റെ വീട്ടിൽ വച്ച് ഭർത്താവ് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇരുവരും വിവാഹം ചെയ്തെങ്കിലും വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായതോടെ പീഡന പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു.

യുവതിയുടെ ഭർത്താവിനെ ഒന്നാം പ്രതിയാക്കിയും പീഡനത്തിന് സഹായം ചെയ്‌തു എന്ന് ആരോപിച്ച് എട്ട് സുഹൃത്തുക്കളെ മറ്റ് പ്രതികളാക്കിയും 2021ൽ കുറ്റപത്രം നൽകി. തുടര്‍ന്ന് വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്‌ജി രാജീവ് ജയരാജ് ആണ് എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് വെള്ളിയാഴ്ച ഉത്തരവിട്ടത്.

cake tower new
LATEST NEWS
വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി കാട്ടാന്‍ മാത്രമല്ല; ഇനി ഫുഡ് ഓര്‍ഡര്‍ ചെയ്യാനും ഹോട്ടല്‍ ബുക്ക് ചെയ്യാനും ഗൂഗിള്‍ മാപ്‌

വഴി അറിയാനും ട്രാഫിക് ബ്ലോക്കുകളില്‍ നിന്ന് രക്ഷപ്പെടാനും നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഗൂഗിള്‍...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍; ‘സ്നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും...

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും...