ജൈവ കർഷക കൂട്ടായ്മയായ ഹരിതശ്രീയുടെ കർഷക സംഗമവും സെമിനാറും കർഷകരെ ആദരിക്കലും നടന്നു. ശ്രീകാര്യം ശാന്തിനഗറിൽ ഹരിതശ്രീ പ്രസിഡന്റ് ബീന ബാലചന്ദ്രന്റെ അധ്യക്ഷതയിൽ റോട്ടറിക്ലബ് തിരുവനന്തപുരം സബർബൻ പ്രസിഡന്റ് എൻ.ജെ. നായിക് ഉദ്ഘാടനം നിർവഹിച്ചു.
കൗൺസിലർ എൽ.എസ്. സാജു, പി.കെ.ബാപ്പുട്ടി (ഹോപ് അഗ്രികൾച്ചറൽ ചാരിറ്റബിൾ
ട്രൂസ്റ്റ്) ജി.രാമകൃഷ്ണൻ, മനോജ് .എം.പി, ഷീജ മധു, പി.എസ്.സന്തോഷ് കുമാർ, ജി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഷാജി ബാബു, അലക്സാണ്ടർ കെ.ജെ, ജയതങ്കച്ചൻ, മഞ്ജു.കെ.പി, മിനി.എസ്,എസ്, ശോഭന വിജയൻ, വിദ്യ.എസ്.എസ്, ബി. പദ്മാവതിഅമ്മ, ജി.ജയറാം ദാസ് എന്നീ കർഷകരെ ആദരിച്ചു. കർഷകർക്ക് ആവശ്യമായ വിത്തുകളും തൈകളും വിതരണം നടത്തി. വിവിധ ക്ലാസുകളും സംഘടിപ്പിച്ചു. മധു.ജി.ആർ, ഷൈജ ജയകുമാർ, ലത.ജെ. ബിന്ദു ശരത്, ഇന്ദു.എ. എന്നിവർ
നേതൃത്വം നൽകി.

















