കടയ്ക്കാവൂർ: വിളയിൽ മൂല കാരകുന്നിൽ നടന്ന സംഘർഷത്തിൽ 5 യുവാക്കളെ കുത്തിപ്പരിക്കൽപ്പിച്ച പ്രതികൾ പിടിയിൽ. അഞ്ചുതെങ്ങ് മീരാൻ കടവ് സ്വദേശികളായ പവൻ പ്രകാശ്, പ്രവീൺ, നിഖിൽരാജ് എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 4.30 ന് വിളയിൽമൂല കാരകുന്ന് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വച്ച് വിലയിൽമൂല സ്വദേശികളായ ആകാശ്, സിജു, ബിനോസ്, രാജേഷ്, പ്രതീഷ് എന്നിവരെയാണ് പ്രതികൾ കത്തി കൊണ്ട് കുത്തി പരിക്കേല്പിച്ചത്. പ്രതികളുടെ ബന്ധുവിന്റെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങിലേക്ക് പോകുന്ന വഴിയിൽ കാരകുന്ന് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വച്ച് യുവാക്കളുമായുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ വർക്കല, കടയ്ക്കാവൂർ മേഖലകളിൽ നിന്നാണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സിജു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

















