ശബരിമല തിരക്ക്; ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ സർവീസ് നാളെ മുതൽ

Dec 14, 2023

seena

ചെന്നൈ: ശബരിമല തീർത്ഥാടകരുടെ തിരക്ക് പരി​ഗണിച്ച് ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് ട്രെയിൻ സ്പെഷൽ സർവീസ് നടത്താൻ ദക്ഷിണ റെയിൽവെ. ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയം വരെ ഈ മാസം 15 മുതൽ 24 വരെയാണ് സർവീസ്.

ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും. തിരിച്ച് ഈ ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 4.40ന് കോട്ടയം സ്റ്റേഷനിൽ നിന്ന് പുറപ്പെടും. അന്ന് വൈകുന്നേരം 5.15ന് ട്രെയിൻ ചെന്നൈ സെൻട്രലിൽ എത്തും.

ചെന്നൈയിൽ നിന്ന് വെള്ളി, ഞായർ ദിവസങ്ങളിലും തിരിച്ച് കോട്ടയത്തു നിന്ന് ശനി, തിങ്കൾ ദിവസങ്ങളിലും ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. നാല് സർവീസുകളാണ് നടത്തുക. മുന്‍കൂർ ബുക്കിങ് ഇന്ന് രാവിലെ എട്ട് മണി മുതൽ ആരംഭിച്ചിട്ടുണ്ടെന്നു ദക്ഷിണ റെയിൽവെ അറിയിച്ചു.

cake tower new
LATEST NEWS