കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററുമായ പി അരവിന്ദാക്ഷന് അന്തരിച്ചു. ഇംഗ്ലീഷ്, മലയാള പത്രപ്രവര്‍ത്തന രംഗത്ത് ഒരുപോലെ കഴിവ് തെളിയിച്ച അദ്ദേഹം പത്രപ്രവര്‍ത്തക കൂട്ടായ്മ രൂപീകരിക്കുന്നതില്‍ മികവ് കാട്ടിയ സംഘാടകനായിരുന്നു.
ഗഹനമായ വിഷയങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ ലളിതമായും ഉള്‍ക്കാഴ്ചയോടെയും അവതരിപ്പിക്കുന്നതില്‍ അദ്ദേഹം അന്യാദൃശമായ പാടവം പ്രകടിപ്പിച്ചു. പത്രപ്രവര്‍ത്തനരംഗത്തെ പുതുതലമുറയ്ക്ക് ഗുരുസ്ഥാനീയനായ അരവിന്ദാക്ഷന്റെ മരണം മാധ്യമ മേഖലയ്ക്ക് വലിയ നഷ്ടമാണ്.
അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് അനുശോചിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റായിരുന്ന അരവിന്ദാക്ഷന് പ്രസ് ക്ലബ് കെട്ടിട നിര്‍മാണത്തിലും നേതൃപരമായ പങ്ക് വഹിച്ചയാളാണെന്നും
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാനും സെക്രട്ടറി പി എസ് രാകേഷും അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

















