സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍; ഏഴുദിവസത്തിനിടെ വര്‍ധിച്ചത് 900 രൂപ

Dec 24, 2023

seena

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 46,000ന് മുകളില്‍. ഇന്ന് 280 രൂപയാണ് വര്‍ധിച്ചത്. 46,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് ഉയര്‍ന്നത്. 5775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 13ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ ശേഷം തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് ഉയര്‍ന്നത് 800 രൂപയാണ്. 15ന് വീണ്ടും വര്‍ധിച്ച ശേഷം 360 രൂപ താഴ്ന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.

cake tower new
LATEST NEWS