തൃശൂർ പൂരം പ്രതിസന്ധി; തറവാടക കുറയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് ദേവസ്വം; മന്ത്രിമാർ വിളിച്ച യോ​ഗത്തിലും തീരുമാനം ഇല്ല

Dec 26, 2023

seena

തൃശൂർ: പൂരം പ്രതിസന്ധി പരിഹരിക്കാനായി മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും പരിഹാരമായില്ല. കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളേയും ഒന്നിച്ചിരുത്തി നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. പ്രദർശന
ന​ഗരിയുടെ തറവാടക കുറയ്ക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം മന്ത്രിമാർ പറഞ്ഞില്ല.

വിഷയത്തിൽ കോടതി അനുമതി തേടാതെ തീരുമാനമാകില്ലെന്നു മന്ത്രിമാർ വ്യക്തമാക്കി. പൂരം തടസപ്പെടുത്തുന്നതൊന്നും സർക്കാർ‌ ചെയ്യില്ലെന്നു മന്ത്രി വ്യക്തമാക്കി.

cake tower new
LATEST NEWS