നക്ഷത്രം തെളിയിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; ഗൃഹനാഥന്‍ മരിച്ചു

Dec 26, 2023

seena

കൊച്ചി: ക്രിസ്മസ് തലേന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസ് (കോണ്‍ട്രാക്ര്‍-60) ആണ് മരിച്ചത്.

ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

cake tower new
LATEST NEWS