ശബരി ഷൊര്‍ണൂര്‍ ഒഴിവാക്കും, ഏറനാട് തിരുവനന്തപുരം വരെ; പുതുവര്‍ഷത്തില്‍ തീവണ്ടി യാത്രയില്‍ മാറ്റം

Dec 29, 2023

seena

തൃശൂര്‍: പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി. ശബരി എക്‌സ്പ്രസ്, ടാറ്റ നഗര്‍ എക്‌സ്പ്രസ്, ഏറനാട് എന്നിവയ്ക്കാണ് മാറ്റം.

17229/17230 തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്‌സ് പ്രസ് ഷൊര്‍ണൂര്‍ ഒഴിവാക്കിയാകും ജനുവരി ഒന്നു മുതല്‍ ഓടുക. അതിന് പകരമായി വടക്കാഞ്ചേരിയില്‍ നിര്‍ത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയില്‍ തൃശൂരില്‍ 12.37നും വടക്കാഞ്ചേരിയില്‍ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയില്‍ വടക്കാഞ്ചേരിയില്‍ 10.14നും തൃശൂരില്‍ 10.35നും എത്തിച്ചേരും.

നിലവില്‍ ആഴ്ചയില്‍ 2 ദിവസം ഓടുന്ന 18189/18190 ടാറ്റ എറണാകുളം എക്‌സ്പ്രസ്സ് ജനുവരി 1 മുതല്‍ ആഴ്ചയില്‍ 5 ദിവസം സര്‍വ്വീസ് നടത്തും. വടക്കോട്ടുള്ള യാത്രയില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ തൃശൂരില്‍ 8.37ന് എത്തുന്ന വണ്ടി മടക്കയാത്രയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 23.55നും എത്തിച്ചേരും.

16605/16606 ഏറനാട് എക്‌സ്പ്രസ്സ് ജനുവരി 1 മുതല്‍ തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ ഓടുന്നതല്ല. ആ വണ്ടി നാഗര്‍ കോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിയ്ക്കുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.

cake tower new
LATEST NEWS