ആറ്റിങ്ങൽ: മന്ത്രിയുടെ അകമ്പടി പോയ വാഹനം സ്വകാര്യ കാറിനെ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആലംകോട് ജംഗ്ഷ്നിലാണ് സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന മന്ത്രി ശിവൻ കുട്ടിയ്ക്ക് അകമ്പടി പോയ മംഗലപുരം സ്റ്റേഷന്റെ വാഹനമാണ് ആലംകോട് സിഗ്നൽ കാത്ത് കിടന്ന കാറിനു പിന്നിൽ ഇടിച്ച ശേഷം നിർത്താതെ പോയത്. കല്ലമ്പലം പുതുശ്ശേരി മുക്ക് സ്വദേശി സുമയ്യയുടെ കാറിന്റെ പിൻവശത്താണ് പൊലീസ് ജീപ്പ് ഇടിച്ചത്. ജീപ്പ് നിർത്താതെ പോയതിനാൽ കാറിലുണ്ടായിരുന്നവർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RT 467887...
















