കോഴിക്കോട്: പെയിന്‍റിംഗ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്ന് വീണു പരിക്കേറ്റയാൾ മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ അബ്ദുൾ റസാഖ് (49) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കൊടുവള്ളിയിൽ ബന്ധുവിന്റെ വീട്ടിൽ പെയ്ന്റിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ജംസീനയാണ് അബ്ദുൾ റസാഖിന്റെ ഭാര്യ. മക്കള്‍: വിദ്യാർത്ഥികളായ ആയിഷ നൂറ, ഫാത്തിമ സഹ്‌റ, ആരിഫ സിദ്‌റ എന്നിവരാണ് മക്കൾ.

















