തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

Jan 9, 2024

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദീർഘദൂര ബസ്സുകൾ അടക്കം സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകൾ 24 മണിക്കൂറും സർവീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകൾ അറിയിച്ചു.

കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സർവീസിലുള്ളവർക്ക് പൊങ്കലിന് മുമ്പ് പെൻഡിംഗ് ഡിഎ അനുവദിക്കുക, 15-ാം വേതന പരിഷ്കരണ ഉടമ്പടി പ്രകാരം വർദ്ധിപ്പിച്ച വേതനം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുക എന്നിവയാണ് യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ.

cake tower new
LATEST NEWS
സുധാകരന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് പിണറായി; പേരിലെ ‘മേനോൻ’ ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

സുധാകരന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് പിണറായി; പേരിലെ ‘മേനോൻ’ ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭയ്ക്കുള്ളിൽ സജീവമായി...

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

കൊച്ചി: കവിത തിയറ്ററിൽ ആരാധകർക്കൊപ്പം പിറന്നാൾ ആ​ഘോഷിച്ച് നടൻ മോഹൻലാൽ. ദൃശ്യം 3 ഫസ്റ്റ് ഷോയ്ക്ക്...

‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

‘വിജയലഹരിയില്‍ പരിസരബോധം മറന്നു, നടത്തിയത് പിതൃതുല്യമായ സ്‌നേഹ പ്രകടനം; സ്ത്രീലമ്പടനായി ചിത്രീകരിച്ചത് വേദനിപ്പിച്ചു’

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ ജയിച്ചെത്തിയ എംഎല്‍എമാരെ ആലിംഗനം...