ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി; വധു പാക് നടി

Jan 20, 2024

കറാച്ചി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഹൈബ് മാലിക് തന്നെയാണ് അറിയിച്ചത്.

ഷൂഹൈബുമായുള്ള വിവാഹമോചനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിട്ടിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തെരഞ്ഞെടുക്കുക’ എന്ന് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 2010ലായിരുന്നു പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായ ഷൂഹൈബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...