തിരുവനന്തപുരം: നെയ്യാറ്റിൻ കരയിൽ വാഹനാപകടം. അപകടത്തിൽ ആറു വയസ്സുകാരന് ദാരുണാന്ത്യം.മണലുവിളസ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകൻ ആരിഷാണ് മരണപ്പെട്ടത്.നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപം രാവിലെ ഒൻപത് മണിയോടെ ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ലോറി മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.സംഭവസ്ഥലത്ത് വച്ച് തന്നെ കുട്ടി മരണപ്പെട്ടു. മാതാപിതാക്കളും മൂത്ത കുട്ടിയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തിൽ ലോറിയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം
തിരുവനന്തപുരം: വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് പുതിയ ചുവടുവെച്ച് വിഴിഞ്ഞം തുറമുഖം....
















