ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

Jan 30, 2024

seena

മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്.

വീടിന്റെ മുറ്റത്ത് കുട്ടി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഗേറ്റ് അപകടാവസ്ഥയിലായിരുന്നു എന്നാണ് ലഭിച്ച വിവരം.

cake tower new
LATEST NEWS