കോൺട്രാക്ടറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റൂർ തോപ്പിൽ വട്ടവിള വീട്ടിൽ ഉണ്ണി (60) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വടശ്ശേരിക്കോണം അംബേദ്കർ കോളനിക്ക് സമീപമുള്ള ചായക്കടയ്ക്ക് മുന്നിലാണ് സംഭവം. കോണ്ട്രാക്ടറായ വടശ്ശേരിക്കോണം ആർ.എസ്.നിവാസിൽ രാജു (55) നാണ് വെട്ടേറ്റത്.
ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് ഉണ്ണി രാജുവിന്റെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചു എന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എണ്ണവില വില്ലനായി, രൂപയ്ക്ക് 18 പൈസയുടെ നഷ്ടം; സെന്‍സെക്സ് 450 പോയിന്റ് കുതിച്ചു
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നഷ്ടത്തോടെ...

















