സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Feb 9, 2024

seena

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 46,320 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5790 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കഴിഞ്ഞ മാസം 18ന് ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു.

45,920 രൂപയായിരുന്നു അന്ന് സ്വർണവില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതൽ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പിന്നീട് മൂന്ന് ദിവസത്തിനിടെ 440 രൂപ കുറഞ്ഞ സ്വർണവില കഴിഞ്ഞ ദിവസം 200 രൂപ വർധിച്ചിരുന്നു.

cake tower new
LATEST NEWS
റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

റിട്ട. ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയര്‍ ആനന്ദ്...