‘ഉറവതേടി’ ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി

Feb 23, 2024

seena

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി, ഹരിതകേരള മിഷന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഉറവതേടി ഡിജിറ്റൽ മാപ്പിങ് പരിപാടിക്ക് തുടക്കമായി. നഗരൂർ രാജധാനി എൻ എസ് എസ് വോളിന്റയർമാരുടെ നേതൃത്വത്തിൽ ജിസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉറവകളും നീർച്ചാലുകളും അടയാളപ്പെടുത്തുന്ന പരിപാടിയുടെ ഉത്ഘാടനം തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ സൈമ എസ് നിർവ്വഹിച്ചു.

നഗരൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ വിജയലക്ഷ്മി എ എസ് സ്വാഗതം ആശംസിച്ചു. നവകേരള കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ അശോക് സി അദ്ധ്യക്ഷനായിരുന്നു. സെക്രെട്ടറി ഷീജ ആർ എസ്, തൊഴിലുറപ്പ് ജില്ലാ എഞ്ചിനീയർ ദിനേശ് പപ്പൻ, നവകേരളം റിസോഴ്സ് പേഴ്സൺ പ്രവീൺ പി, എൻ എസ് എസ് ചുമതലയുള്ള അധ്യാപകൻ ശ്രീമഹേഷ്‌ എം പി എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ ജിസ് സർവ്വേ വഴി നീർച്ചാലുകളെ മാപ്പ് ചെയ്യത് തൊഴിലുറപ്പ് പദ്ധതിയുടെ അഗ്രിക്കൾച്ചർ എഞ്ചിനീയർമാർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും, സർവ്വേയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.

cake tower new
LATEST NEWS
ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം, കപ്പല്‍ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം, കപ്പല്‍ മുങ്ങി; 14 ജീവനക്കാരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. 'എം എസ് വി...