ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

Mar 19, 2024

seena

ആലപ്പുഴ: പുറക്കാട് കടൽ 50 മീറ്ററോളം ഉൾ വലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാ​ഗത്താണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാ​ഗത്ത് ഉൾവലിയൽ പ്രതിഭാസം നേരത്തെയും ഉണ്ടായിട്ടുണ്ട്.

ഇന്ന് രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതൽ ഏതാണ്ട് 300 മീറ്റർ തോട്ടപ്പള്ളി ഭാ​ഗത്തേക്കാണ് ഉൾവലിഞ്ഞത്. തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്.ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇങ്ങനെയുള്ള പ്രതിഭാസം ഇടയ്ക്ക് കാണാറുണ്ട്. ചാകര ഉള്ള അവസരങ്ങളിലാണ് സാധാരണ കടൽ ഉൾവലിയുന്നത് കണ്ടിട്ടുള്ളതെന്നും അവർ പറയുന്നു.

cake tower new
LATEST NEWS
‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

‘ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം’; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

ബിഷ്‌കെക്: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, എല്ലാ സംഘര്‍ഷങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ...

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ...