നടിയെ ആക്രമിച്ച കേസ്: ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും

Apr 16, 2024

seena

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് നല്‍കിയ അപ്പീല്‍ ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് അപ്പീലിലെ ആവശ്യം.

മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും തീര്‍പ്പാക്കിയ ഹര്‍ജിയില്‍ ഉത്തരവിറക്കിയത് തെറ്റെന്നും ദിലീപ് അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ അതിജീവിതക്ക് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയും ആയിരുന്നു. ജസ്റ്റിസുമാരായ എം നഗരേഷ്, പി.എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

cake tower new
LATEST NEWS
69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ടൂറിസംവകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഘോഷയാത്രയോടെയാണ് ഓണം...

കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

കൊട്ടാരക്കര വയക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നടന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു....