യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

Apr 27, 2024

വർക്കല ചിലയ്ക്കൂർ സ്വദേശി ഉണ്ണികൃഷ്ണൻ.എസ് ആണ് മരിച്ചത് .കാണപ്പെട്ടത് ഇന്നലെ രാത്രി അടച്ചിട്ടിരുന്ന വീട്ടിനുളളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയും പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കാണുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുളളതായി പൊലീസ് പറഞ്ഞു. ഭാര്യ ധന്യയും മക്കളായ ധനുഷും ദിവ്യയും ധന്യയുടെ വീട്ടിലായിരുന്നതിനാൽ രണ്ടുമാസമായി ഉണ്ണികൃഷ്ണൻ ഒറ്റക്കായിരുന്നു താമസം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

LATEST NEWS