അരമണിക്കൂർ ഇടവേളയിൽ ഭർത്താവും ഭാര്യയും അന്തരിച്ചു. പോത്തൻകോട് കൊയ്ത്തൂർ കോണം വെള്ളൂർ പ്ലാവിളവീട്ടിൽ ത്രിവിക്രമൻനായർ (76), ഭാര്യ ചന്ദ്രിക അമ്മ (66) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ത്രിവിക്രമൻനായർ മരിച്ചത്. ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് ചന്ദ്രിക അമ്മ കുഴഞ്ഞുവീണു. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതേദഹം വീട്ടുപറമ്പിൽ സംസ്കരിച്ചു.
മക്കൾ: ബിന്ദു, ബിജുകുമാർ, ബിനുകുമാർ.



















