മലപ്പുറം: ഷവര്‍മയുടെ കൂടെ നല്കിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മര്‍ദിച്ചതായി പരാതി. കുട്ടികളത്താണിയില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചെന്നാണ് പരാതി. ഹോട്ടല്‍ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബില്‍ (26), അജ്മല്‍ (22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കല്പകഞ്ചേരി സ്വദേശികളായ സത്താര്‍ (45), മുഹമ്മദ് ഹനീഫ് (45), മുജീബ്(45), ജനാര്ദനന്(45) എന്നിവര്‍ക്കെതിരെ കല്പകഞ്ചേരി പൊലീസ് കേസെടുത്തു.
റിട്ട. ഹെഡ്മാസ്റ്റർ ഗോപി (87) അന്തരിച്ചു
ആറ്റിങ്ങൽ കടുവയിൽ കാർത്തികയിൽ റിട്ട. ഹെഡ്മാസ്റ്റർ ഗോപി (87) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി മക്കൾ:...
















