‘ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കണം’; എസ് എഫ് ഐ ഏരിയ സെക്രട്ടറി

May 30, 2024

seena

ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എസ് എഫ് ഐ ഏരിയ സെക്രട്ടറി വിജയവിമൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ജില്ലയിലെ സർക്കാർ കലാലയങ്ങളിൽ മികവ് പുലർത്തുന്ന കലാലയങ്ങളിൽ ഒന്നാണ് ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജെന്നും എല്ലാ അധ്യയനവർഷവും റാങ്കുകൾ ഉൾപ്പടെ ഉന്നത വിജയങ്ങൾ കോളേജിന് നേടിയെടുക്കാൻ കോളേജിന് കഴിയുന്നുവെന്നും
എന്നാൽ സാധ്യതക്ക് അനുസരിച്ചു കെട്ടിടങ്ങളും മറ്റ് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും കോളേജിൽ കൂടുതൽ കോഴ്സുകൾ ലഭിക്കുന്നില്ലെന്നുമാണ് കത്തിൽ പറയുന്നത് .

നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കോളേജിൽ ബി എ (മലയാളം,
ഇംഗ്ലീഷ്), ബിഎസ് സി (ഫിസിക്സ്), എം എ( ഹിസ്റ്ററി) എന്നീ കോഴ്സുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത് .

cake tower new
LATEST NEWS
പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു മരണം; നിരവധി പേർക്ക് പരിക്ക്

പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു: ഒരു മരണം; നിരവധി പേർക്ക് പരിക്ക്

പാലക്കാട്: നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഒരു സ്ത്രീ...