ആറ്റിങ്ങൽ കോർട്ട് സെന്ററിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ കുടുംബ കോടതി ജഡ്ജ് സുരേഷ്കുമാർ നിർവഹിച്ചു. ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്. ബെൻസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ദിലീപ്. വി. എൽ സ്വാഗതം ആശംസിച്ചു. ബാർ അസോസിയേഷൻ ട്രെഷറർ അഡ്വ. ഷിബു മംഗലാപുരം
വൈസ് പ്രസിഡന്റ് അഡ്വ. ലിഷാ രാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ .
അഡ്വ. അതുല്യ തുടങ്ങിയവരും കോടതി ജീവനക്കാർ, ആറ്റിങ്ങൽ ബാർ അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു.




















