സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി

Jun 2, 2024

seena

സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ 40 കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി.
കല്ലമ്പലം : നാഷണൽ കോൺഫെഡറേഷൻ ഓഫ് എൻ.ജി.ഒ. യും വെങ്ങാനൂർ സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ചു കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനും പാലിയേറ്റീവ് കെയർ യൂണിറ്റും, അതിന്റെ പരിസരപ്രദേശം ഉൾപ്പടെയുള്ള 40 വിദ്യാർത്ഥികൾക്ക് 2000 രൂപ വിലയുള്ള സ്കൂൾ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് പകുതി വിലയ്ക്ക് വിതരണം ചെയ്തു. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഫസിലുദീൻ Party ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സൗഹൃദ പ്രസിഡന്റ്‌ പി.എൻ.ശശിധരൻ , സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലബ്ദീൻ സൽസബീൽ, ജോയിന്റ് സെക്രട്ടറി, സോമശേഖരൻ നായർ,എക്സിക്യൂട്ടീവ് അംഗം രാധാകൃഷ്ണ കുറുപ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി. വരദരാജൻ എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...