ആലുങ്കല്‍ വെള്ളച്ചാട്ടത്തിനടുത്ത് നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് വനത്തില്‍ കുടുങ്ങിയ യുവാക്കളെ……

Jun 3, 2024

seena

കനത്ത മഴയിലും മലവെള്ള പാച്ചിലിലും മംഗലംഡാം കടപ്പാറയില്‍ ആലുങ്കല്‍ വെള്ളച്ചാട്ടം കാണാന്‍ പോയി അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. പോത്തന്‍ തോട്ടില്‍ വെള്ളം കൂടിയതിനെ തുടര്‍ന്ന് യുവാക്കള്‍ അക്കരയില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വടക്കഞ്ചേരി ചന്തപ്പര സ്വദേശികളായ യുവാക്കളാണ് അകപ്പെട്ടത്.

വൈകീട്ട് നാലരയോടെയാണ് യുവാക്കള്‍ ആലിങ്കല്‍ വെള്ളം ചാട്ടം കാണാനെത്തിയത്. പയ്യെ ഇവര്‍ തോടിന്റെ അപ്പുറത്തെ കുന്നിലെത്തി. പെട്ടെന്നാണ് മഴ തുടങ്ങിയത്. ഇതോടെ തോട്ടില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടര്‍ന്ന് യുവാക്കല്‍ വനത്തില്‍ കുടുങ്ങുകയായിരുന്നു.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...