ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ചിത്ര രചന മത്സരവും ഹരിതകർമ്മ സേനയെ ആദരിക്കലും നടത്തി

Jun 7, 2024

seena

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ്, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ ബ്ലോക്ക്‌ പരിധിയിലെ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായി ചിത്ര രചന മത്സരവും ഹരിതകർമ്മ സേനയെ ആദരിക്കലും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ആർ പി പ്രവീൺ പി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രെട്ടറി ബിനിൽ എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിളിമാനൂർ ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളിലെ പതിനഞ്ചു ഹൈസ്കൂളുകളിൽ നിന്നായി നാൽപതു കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

കിളിമാനൂർ, നഗരൂർ, പഴയ കുന്നുമ്മൽ, കരവാരം, നാവായിക്കുളം, പുളിമാത്ത്, മടവൂർ, പള്ളിക്കൽ എന്നീ എട്ടു പഞ്ചായത്തുകളിലെ ഹരിത കർമ്മ സേന കൺസോർഷ്യത്തിനു വേണ്ടി സെക്രട്ടറി പ്രസിഡന്റ് എന്നിവരെ വൃക്ഷത്തെകളും മൊമെന്റോയും നൽകി ആദരിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രീൻ വേംസ് പ്രോജക്ട് കോഡിനേറ്റർ വി പ്രതീഷ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ പ്രവർത്തകർ അദ്ധ്യാപകർ, രക്ഷിതാക്കൾ, തുടങ്ങി നൂറോളം പേർ പങ്കെടുത്തു.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...