തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ് മരണമെന്നു പൊലീസ് പറഞ്ഞു. കടബാധ്യതയാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. ഈ പണം തിരികെ ലഭിച്ചില്ല. കടം വാങ്ങിയതിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്.




















