തിരുവനന്തപുരം: 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾക്കായി ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്തു. അവസാന തിയിതി ഓഗസ്റ്റ് 31. ലംപ്സം ഗ്രാന്റ് എഡ്യൂക്കേഷൻ എയ്ഡ്, ദുർബല വിഭാഗ സ്റ്റൈപ്പന്റ് ഫീസ് റീ-ഇംബേഴ്സ്മെന്റ്, വിദ്യാലയ വികാസ് നിധി എന്നീ പദ്ധതികളാണ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പിലാക്കുന്നത്. എല്ലാ സ്‌കൂൾ മേധാവികളും അവസാന തിയതിക്കു മുമ്പ് സ്‌കോളർഷിപ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അതത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും.
മമ്മൂക്കയും ലാലേട്ടനും ഒന്നിച്ചപ്പോള്‍ തിയേറ്റര്‍ പൂരപ്പറമ്പായോ? പ്രേക്ഷകർ പറയുന്നത് ഇങ്ങനെ
കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം...

















