‘ഈ ജോലി കിട്ടിയില്ലെങ്കില്‍ പ്രണയം നഷ്ടമാകും!’ യുവാവിന്റെ അപേക്ഷ ഏറ്റെടുത്ത് സോഷ്യൽമീഡിയ

Jun 15, 2024

seena

ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥിരമായൊരു വരുമാനം ലഭിക്കുന്ന ജോലിക്ക് വേണ്ടി ദിവസവും നെട്ടോട്ടമോടുന്ന നിരവധി ആളുകള്‍ നമ്മള്‍ക്കിടയിലുണ്ട്. എന്നാല്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ നഷ്ടപ്പെടാതിരിക്കാന്‍ ജോലിക്ക് അപേക്ഷിച്ച ഒരു ചെറുപ്പക്കാരന്‍റെ സത്യസന്ധതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.

‘നിയമനവും രസകരമാകാം’ എന്ന ക്യാപ്ഷനോടെ അര്‍വ ഹെല്‍ത്ത് സ്ഥാപക ദിപാലി ബജാജ് എക്‌സിലൂടെ പങ്കുവെച്ച അപേക്ഷയുടെ സ്ക്രീന്‍ഷോട്ടാണ് ലൈക്കുകള്‍ വാരിക്കൂട്ടുന്നത്.

എന്തുകൊണ്ട് നിങ്ങളെ ഈ ജോലിക്കായി തെരഞ്ഞെടുക്കണം എന്നാണ് ചോദ്യം- ‘ഈ ജോലിക്ക് വേണ്ട എല്ലാ ആവശ്യകതയും എന്നിലുണ്ട് കൂടാതെ ഈ ജോലി കിട്ടിയില്ലെങ്കില്‍ എനിക്കെന്റെ കുട്ടിക്കാലം മുതലുള്ള പ്രണയത്തെ നഷ്ടമാകും. കാമുകിയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി വേണമെന്ന് അവളുടെ അച്ഛന്‍ നിര്‍ബന്ധം പറഞ്ഞുവെന്നും അപേക്ഷയില്‍ യുവാവ് കുറിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് യുവാവിന്‍റെ അപേക്ഷ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ‘നിങ്ങള്‍ തീര്‍ച്ചയായും അയാളുടെ സത്യസന്ധത കാണാതെ പോകരുത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘പ്രണയിക്കുന്നവന്റെ മനസ്സ് കാണാതെ പോകരുത്’- എന്നായിരുന്നു മറ്റൊരുടെ കമന്റ്.

cake tower new
LATEST NEWS