കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് സംശയം. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ്. വാഹന സർവീസ് ഇല്ലാത്ത റോഡിലാണ് കാറുണ്ടായിരുന്നത്. കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിലുള്ള കാറിൽ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപം കിടന്ന കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
വാഹന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഹൈക്കോടതി നിർദേശം
കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി....
















