കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റീൽ ബോംബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറഞ്ഞു.
കെ.എസ്.കെ.റ്റി.യു തിരു. ജില്ലാ സമ്മേളനം നവംബർ 12, 13, 14 തീയതികളിൽ
കെ.എസ്.കെ.റ്റി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം നവംബർ 12, 13, 14 തീയതികളിൽ സ:വി.എസ് അച്യുതാനന്ദൻ...


















