എസ്എഫ്ഐ ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു

Jun 20, 2024

ആറ്റിങ്ങലിൽ വച്ച് നടക്കുന്ന എസ്എഫ്ഐ ഏരിയ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടകസമിതി രൂപീകരിച്ചു. ജൂൺ 23 മുതൽ 28 വരെയാണ് എസ്എഫ്ഐ ഏരിയ സമ്മേളനം ആറ്റിങ്ങലിൽ നടക്കുന്നത്.

എസ്. ഡി. ബാലൻ സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. ലെനിൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യാമുരളി അധ്യക്ഷത വഹിച്ചു.
എം പ്രദീപ്, എം. മുരളി, അഡ്വ.മോഹനൻ നായർ, ചന്ദ്ര ബോസ് എന്നിവർ പങ്കെടുത്തു.

എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമൽ സ്വാഗതവും ബേഷ്മ ജെയിൻ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. അഡ്വ. എസ്. ലെനിൻ( ചെയർമാൻ), വിജയ് വിമൽ (ജനറൽ കൺവീനർ) എന്നിവരെ സംഘാടകസമിതിയുടെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

cake tower new
LATEST NEWS
‘എനിക്ക് എത്ര വോട്ട് കിട്ടും?’; പ്രവചിക്കാന്‍ പറഞ്ഞ് അഖില്‍ മാരാര്‍; അറിയില്ല, പക്ഷെ തോല്‍ക്കുമെന്ന് കമന്റ്; ട്രോള്‍ പൂരം

‘എനിക്ക് എത്ര വോട്ട് കിട്ടും?’; പ്രവചിക്കാന്‍ പറഞ്ഞ് അഖില്‍ മാരാര്‍; അറിയില്ല, പക്ഷെ തോല്‍ക്കുമെന്ന് കമന്റ്; ട്രോള്‍ പൂരം

ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു....