നെടുമങ്ങാട് പനവൂരിൽ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ് ഷെഹീനാണ്(23) അറസ്റ്റിലായത്. വീട്ടിൽ പോളീത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രണ്ട് മാസമായി ഷഹീൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസം.
അയൽവാസികളുമായി ഇയാൾക്ക് ബന്ധമൊന്നുമില്ലായിരുന്നു. രാത്രികാലങ്ങളിൽ യുവാക്കൾ ഈ വീട്ടിൽ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏറെ നാൾ ഇയാളെ നിരീക്ഷിച്ച ശേഷമാണ് പോലീസും ഡാൻസാഫ് ടീമും എക്‌സൈസും വീട്ടിൽ പരിശോധന നടത്തിയത്.


















