ആറ്റിങ്ങൽ കുന്നുവാരം യു.പി. സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഉപജില്ലാ അടിസ്ഥാനത്തിൽ നടത്തിയ പുസ്തക ക്വിസ്സ് മത്സരം നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം കുന്നുവാരം യു.പി. സ്കൂളിലെ ദേവനന്ദ.എ.എച്ച് നും രണ്ടാം സ്ഥാനം ടൗൺ യു.പി.എസിലെ കൃപ ബി.എസ് നും , മൂന്നാം സ്ഥാനം ഗവ. യു.പി.എസ്. പാലവിള യിലെ അൻമിത ഡി. യ്ക്കും ലഭിച്ചു. വിജയികൾക്ക് സമ്മാന വിതരണം ആറ്റിങ്ങൽ നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീജ. എസ്. നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ മധു ജി. ആർ അദ്ധ്യക്ഷനായിരുന്നു. സ്കൂളിലെ സംസ്കൃതം ടീച്ചർ ഷിജു. ബി.ജി.ക്വിസ്സ് -ന് നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ലക്ഷ്മി. ബി.എസ് നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 16 വർഷമായി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ച് പുസ്തക ക്വിസ്സ് മത്സരം നടത്തിവരുന്നു
ഓപ്പറേഷനിടെ വയറ്റില്‍ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍...
















