ഒടുവില്‍ കലാമണ്ഡലത്തില്‍ നോണ്‍ വെജ് എത്തി; തുടക്കം ചിക്കന്‍ ബിരിയാണിയില്‍

Jul 12, 2024

തൃശൂര്‍: കലാമണ്ഡലത്തില്‍ ഇനി നോണ്‍വെജ് ഭക്ഷണങ്ങളും ലഭിക്കും. ഇതുവരെ നിലനിന്നിരുന്ന രീതികള്‍ തിരുത്തിക്കുറിച്ച് കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാമ്പസില്‍ നോണ്‍ വെജ് ഭക്ഷണം അനുവദിക്കുന്നത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു വരുത്തിയ ചിക്കന്‍ ബിരിയാണിയാണ് കാന്റീനില്‍ വിളമ്പിയത്. 1930 ല്‍ സ്ഥാപിതമായ കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനത്തിന്റെ പാരമ്പര്യ രീതികള്‍ അനുസരിച്ച് വെജിറ്റേറിയന്‍ ഭക്ഷണമാണ് അനുവദിച്ചിരുന്നത്.

എന്നാല്‍ പുതിയ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നോണ്‍ വെജ് ഉള്‍പ്പെടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ചിക്കന്‍ ബിരിയാണി ഒരു തുടക്കം മാത്രമാണെന്നും, മെനുവില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും മൃദംഗം വിദ്യാര്‍ത്ഥിയും സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാനുമായ അനുജ് മഹേന്ദ്രന്‍ പറഞ്ഞു.

ഫാക്കല്‍റ്റി അംഗങ്ങള്‍ അടക്കം ഒരു വിഭാഗം കാമ്പസില്‍ നോണ്‍ വെജ് അനുവദിച്ചതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ഓയില്‍ തെറാപ്പിക്ക് വിധേയമാകുമ്പോള്‍ സസ്യേതര ഭക്ഷണം കഴിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്നാണ് ഇവരുടെ വാദം

LATEST NEWS
ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച...

ആറാടി അഭിഷേക്, 35 പന്തില്‍ സെഞ്ചുറി, വെടിക്കെട്ടുമായി വൈഭവും, കിവീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് ടി20 പരമ്പര

ആറാടി അഭിഷേക്, 35 പന്തില്‍ സെഞ്ചുറി, വെടിക്കെട്ടുമായി വൈഭവും, കിവീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് ടി20 പരമ്പര

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന്‍റെ ആധികാരിക...