ആറ്റിങ്ങൽ ബി ആർ സിയിൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ 2024- 25 പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാ വിഷയങ്ങൾ, സാമൂഹികശാസ്ത്രം, ശാസ്ത്രം ഗണിതം എന്നീ വിഷയങ്ങളിൽ ഹെൽപ്പിംഗ് ഹാൻഡ് എന്ന പേരിൽ പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് വേണ്ടിയുള്ള അധ്യാപക ശില്പശാല ആറ്റിങ്ങൽ ബിആർസിയിൽ സംഘടിപ്പിച്ചു.
ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സജി അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ തുളസിധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ ബി ആർ സി, ബി പി സി വിനു എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ എസ്, വാർഡ് കൗൺസിലർ നജാം, സി ആർ സി കോഡിനേറ്റർ മായ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ ഉപജില്ലയിലെ 42 വിദ്യാലയങ്ങളിൽ നിന്നായി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകൾ ശില്പശാലയിൽ അവതരിപ്പിക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി വിഷയാടിസ്ഥാനത്തിൽ പൊതുവായ പ്രോജക്ട് ആയി അവതരിപ്പിക്കുകയും ചെയ്തു. പഠന പ്രവർത്തനത്തോടൊപ്പം അധികസമയം കണ്ടെത്തിക്കൊണ്ട് വളരെ നന്നായി സ്കൂളുകളിൽ പ്രോജക്ട് നടപ്പിലാക്കാമെന്ന് അധ്യാപകർ അഭിപ്രായപ്പെടുകയും ചെയ്തു.

















