രണ്ടാം വരവിൽ തിയറ്റർ പിടിക്കാനുള്ള ഒരുക്കത്തിലാണ് ദേവദൂതൻ. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 24 വർഷത്തിനു ശേഷം തിയറ്ററിലേക്ക് എത്തുകയാണ്. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹൻലാലാണ് പ്രഖ്യാപനം നടത്തിയത്. തിയറ്ററിൽ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവർന്ന ചിത്രമാണ് ദേവദൂതൻ. ഫോർ കെ മികവിൽ ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.
വിവാഹ വാഗ്ദാനം നൽകി പീഡനം പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര...


















